തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവയ്പ്പ് ; പൂര്‍വ വിദ്യാര്‍ഥി പിടിയില്‍

തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവയ്പ്പ് ; പൂര്‍വ വിദ്യാര്‍ഥി പിടിയില്‍

തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി പിടിയില്‍. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മൂന്നു തവണ വെടിവച്ചെന്നാണ് പ്രാഥമിക വിവരം.അതിനുശേഷം രക്ഷപെടുന്നതിനു വേണ്ടി സ്കൂളിനു മുകളില്‍ നിന്നും എടുത്തു ചാടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്നു ഇയാളെ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു . പ്രതിയുടെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം ഇയാള്‍ പഠനം പാതി വഴിയില്‍ നിര്‍ത്തിയ ആളാണെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ അറിയിച്ചു..

അധ്യാപകരോടുള്ള പകപോക്കലാണ് ഇത്തരം ഒരു പ്രവര്‍ത്തി തന്നെ കൊണ്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞു.

Leave a Reply