മോദി അപശകുനം;സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു;അധിക്ഷേപിച്ച്‌ രാഹുല്‍

മോദി അപശകുനം;സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു;അധിക്ഷേപിച്ച്‌ രാഹുല്‍

ജയ്പുർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തെ പരോക്ഷമായി ‘അപശകുനം’ എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 

പ്രധാനമന്ത്രിയുടെ പ്രവേശനമാണ് കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിലെ ജാലോറിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുമ്പോഴാണ്, രാഹുൽ ‘അപശകുനം’ പരാമർശം നടത്തിയത്. “നമ്മുടെ ആൺകുട്ടികൾ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകനം അവരെ തോൽപ്പിച്ചു.”- രാഹുൽ പറഞ്ഞു.

നേരത്തേ സമൂഹമാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പരിഹാസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്ബോള്‍ നരേന്ദ്രമോദി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങള്‍ പരിഹാസം ചൊരിഞ്ഞത്. എന്നാല്‍ രാഹുലാണ് കോണ്‍ഗ്രസിന്റെ അപശകുനമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.

Leave a Reply