കാസർകോട് ജില്ലയിലെ മികച്ച വിദ്യഭ്യാസ സ്ഥാപനത്തിനുള്ള റിയൽ ഇന്ത്യ വിഷൻ അവാർഡ് അയോട്ടയ്ക്ക് (international Institute of Technology & Tax Accounting). ജില്ലയിലെ വിദ്യഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ബേക്കൽ ബീച്ച് കാർണിവലിനോടനുബന്ധിച്ച് റിയൽ ഇന്ത്യ വിഷൻ സംഘടിപ്പിച്ച ഫിയസ്റ്റ നൈറ്റിൽ പ്രമുഖ വ്യവസായിയും യുകെ ഗ്രൂപ്പ് ചെയർമാനുമായ യുകെ യൂസഫ് ഐയോട്ട ഡയറക്ടർമാരായ ഷാനവാസ് കെഎം, ശിഹാബുദ്ധീൻ എഎം, അമീൻ എ എന്നിവർക്ക് അവാർഡ് നൽകി.
കാസർകോട് കേന്ദ്രീകരിച്ച് ആരംഭിച്ച അയോട്ട മൂല്യ വർധിത വിദ്യാഭ്യാസത്തോടൊപ്പം industry യ്ക് അനുയോജ്യമായ പ്രാക്ടിക്കൽ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന വിദ്യഭ്യാസ സ്ഥാപനമാണ്. Interview Skill വർധിപ്പിക്കുവാൻ വേണ്ടി Personality development class, Communication Class, Interview training, Internship മുതലായവ വഴി ജോലി ലഭിക്കുവാൻ ആവശ്യമായ ട്രെയിനിങ്ങുകളും അയോട്ടയുടെ പ്രത്യേകതകളാണ്.
2019 ഏപ്രിൽ 1 ആരംഭിച്ച അയോട്ടയ്ക് കാസര്ഗോഡും കുമ്പളയിലും സെന്ററുകളുണ്ട്. ഇതിനോടകം അയോട്ടയിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠനം കഴിഞ്ഞിറങ്ങുകയും അവർ ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തോടെ മികച്ച കമ്പനികളിൽ ജോലി ചെയ്തു വരികയും ചെയ്യുന്നു.
മനഃപാഠം എന്ന പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും വർക്ക് ചെയ്തു കൊണ്ട് ജോലിയിൽ പ്രാവിണ്യം നേടുന്ന രീതിയാണ് അയോട്ട മുന്നോട്ടു വെക്കുന്നത്. തന്മൂലം പഠനം കഴിഞ്ഞിറങ്ങിയ ഉടനെ തന്നെ വിദ്യാർത്ഥികൾക്ക് അയോട്ട പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭ്യമാക്കുവാൻ സാധിക്കുന്നു.അയോട്ടയിൽ Accounting, Hospital & Office Administration, Digital Marketing, Data Analytics, Artificial Intelligence, Graphic Designing തുടങ്ങിയ തൊഴിൽ സാധ്യതയുള്ള നിരവധി കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സുകൾ നൽകി വരുന്നുണ്ട്.