സിംഗപ്പൂര്‍ :2018-ല്‍ സിംഗപ്പൂരില്‍ മയക്കുമരുന്നുമായി പിടിക്കപ്പെട്ട സരിദേവിയുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കി. 2004-ന് ശേഷം 20 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ വനിതയാണ് സരിദേവി.
സരിദേവി ബിന്റെ ജമാനി (45)യെ വെള്ളിയാഴ്ച തൂക്കിലേറ്റിയതായി സിംഗപ്പൂരിലെ സെൻട്രല്‍ നാര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു.
2018-ല്‍ 30.72 ഗ്രാം (ഏകദേശം 1.08 ഔണ്‍സ്) ഡയമോര്‍ഫിൻ അല്ലെങ്കില്‍ ശുദ്ധമായ ഹെറോയിനാണ് സരിദേവിയുടെ പക്കൽ നിന്നും പിടിക്കപ്പെട്ടത്. മയക്കുമരുന്ന് ദുരുപയോഗ നിയമപ്രകാരം, 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിൻ പിടിക്കപ്പെടുന്ന ഏതൊരാളേയു വധശിക്ഷക്കു വിധേയമാക്കുന്നതാണ് NDPS ആക്ട് 1985 .
അറസ്റ്റിലാകുന്ന സമയത്ത് സരിദേവിയുടെ കൈവശം ഉണ്ടായിരുന്ന മയക്കു മരുന്നിന്റെ അളവ് “അതിന്റെ ഇരട്ടിയിലധികം ആയിരുന്നു, ബ്യൂറോ ആരംഭിച്ച ഓപ്പറേഷനില്‍ 2016 ജൂണ്‍ 17 ന് സിംഗപ്പൂരിലെ എച്ച്‌ഡിബി ഫ്ലാറ്റില്‍ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
വധശിക്ഷ വിധിച്ച സമയത്ത്, സരിദേവിക്കു നിരന്തരമായ വിഷാദരോഗവും ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ അടിമ ആയിരുന്നുവെന്ന് കോടതിയെ അറിയിച്ചുവെങ്കിലും ഇത് കോടതി പരിഗണനയിലെടുത്തില്ല.