പ്രതി ആലുവയിലെത്തിയത് എന്തിന്? മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നു: ഡിഐ‍ജി എ ശ്രീനിവാസ്

പ്രതി ആലുവയിലെത്തിയത് എന്തിന്? മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നു: ഡിഐ‍ജി എ ശ്രീനിവാസ്

എറണാകുളം: പ്രതി അസ്ഫാക് ആലം പറഞ്ഞ കഥകൾ അന്വേഷിക്കും, മോട്ടീവിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എറണാകുളം റെയ്‍ഞ്ച് ‍ഡിഐ‍ജി എ ശ്രീനിവാസ്. കുട്ടിയുടെ മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകൾ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു.

ബീഹാർ പോലീസിനോട് ഇയാളുടെ പശ്ചാത്തലം അന്വേഷിക്കും. അഫ്സാക്കിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോഡി കണ്ടെത്തിയത്. ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മൂന്ന് കല്ല് ചുറ്റും വെച്ചിട്ടുണ്ടായിരുന്നുവെന്നും എറണാകുളം റെയ്‍ഞ്ച് ‍ഡിഐ‍ജി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി

ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ. പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം അന്വേഷിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നും ആലുവ റൂറൽ എസ്‌പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply