കാണാതായ ആറുവയസുകാരിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി; മൊഴി മാറ്റി അഫസാഖ്

കാണാതായ ആറുവയസുകാരിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി; മൊഴി മാറ്റി അഫസാഖ്

കൊച്ചി: ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അഫസാഖ് ആലം പോലീസിനോട് പറഞ്ഞു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി ആദ്യം മൊഴി നൽകിയത്. പിന്നീട് എന്ത് സംഭവിച്ചു വെന്നത് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്.


എന്നാൽ, പോലീസ് ഇയാളുടെ മൊഴി വിശ്വാസത്തിൽ എടുക്കാതെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മറ്റൊരാൾക്ക് താൻ കൈമാറിയെന്ന് പ്രതി സമ്മതിച്ചത്. അതേസമയം, പ്രതിപോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ ഇയാൾ തട്ടികൊണ്ടുപോയത്. പ്രതി അഫസാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന്, ഇയാളെ ഇന്നലെ രാത്രി 11 മണിക്ക്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പ്രതി മദ്യലഹരിയിലായതിനാൽ പോലീസിന് മറ്റ് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പ്രതി രണ്ട് ദിവസം മുൻപാണ് ഈ പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു..

Leave a Reply