അവൾ എന്റെ ഭാര്യ; കുട്ടികളെ കേരളത്തിൽ വളർത്താനാണ് ആഗ്രഹം: അപർണ മൾബറി

അവൾ എന്റെ ഭാര്യ; കുട്ടികളെ കേരളത്തിൽ വളർത്താനാണ് ആഗ്രഹം: അപർണ മൾബറി

മലയാളം സംസാരിച്ചും ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽമീഡിയയിൽ സജീവമാണ് അമേരിക്കക്കാരിയായ അപർണ മൾബറി.ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അപർണ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയാകുന്നത്. താനൊരു ലെസ്ബിയൻ ആണെന്ന് നേരത്തെ അപർണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അപർണ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ വിശേഷങ്ങൾ പങ്കുവച്ചത്.

പതിനഞ്ചു വയസ്സായ ശേഷമാണ് ഞാൻ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സിൽ ഞാനൊരു പ്യുവർ മലയാളിയാണ്. ഫ്രാൻസിലേക്ക് ഞാൻ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ്. ‘എന്റെ ഭാര്യ അമൃത ശ്രീയാണ് എന്റെ ഏറ്റവും വലിയ ഫാൻ. ഫ്രാൻസിൽ കാർഡിയോളജിസ്റ്റാണ് അവൾ. എട്ട് വർഷമായി ഞങ്ങൾ റിലേഷൻഷിപ്പിലാണ്.

ഫ്രാൻസിലേക്ക് പോകുന്നതും വരുന്നതും അവൾക്ക് വേണ്ടിയാണ്. അവൾ അല്ലാതെ മറ്റൊന്നും അവിടെ എനിക്കില്ല. ‘ഫ്രാൻസിൽ വേറൊരു ജീവിതമാണ്. എനിക്ക് ഫ്രഞ്ച് അറിയില്ല. ഞാനവിടെ നിൽക്കുന്നത് എന്റെ ഭാര്യയ്‌ക്ക് വേണ്ടിയാണ്. ഞാനും അമൃത ശ്രീയും ഒരു സിംപിൾ ലൈഫ് ആണ് ഫോളോ ചെയ്യുന്നത്. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്‌തിട്ടുള്ളത് അമൃത ശ്രീയാണ്. അതുകൊണ്ട് അവൾക്ക് പിന്തുണയായി ഞാൻ ഫ്രാൻസിലും ഉണ്ടാകണം.’- അപർണ പറയുന്നു.

എത്ര വർഷം ഇവിടെ ഉണ്ടാകുമോ എന്നൊന്നും അറിയില്ല. ഞാൻ തിരികെ പോകുമോ എന്നും അറിയില്ല. ഇവിടെ നിന്നാകുമോ എനിക്ക് കുട്ടികളുണ്ടാവുക എന്നൊന്നും അറിയില്ല. ഞാൻ വളർന്ന പോലെ എന്റെ കുഞ്ഞുങ്ങൾ വളരണമെന്നൊരു ആഗ്രഹം ഉണ്ട്. കാരണം ഇവിടെ എന്റെ കുട്ടിക്കാലം അത്രയും മനോഹരമായിരുന്നു എന്നും അപർണ പറഞ്ഞു.

Leave a Reply