ഡോക്ടർ ചമഞ്ഞ്‌ തട്ടിപ്പ്‌: കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ്‌ ലക്ഷങ്ങൾ തട്ടി യുവതി

ഡോക്ടർ ചമഞ്ഞ്‌ തട്ടിപ്പ്‌: കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ്‌ ലക്ഷങ്ങൾ തട്ടി യുവതി

അമ്പലപ്പുഴയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പോലീസ് പിടിയിൽ. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പുറക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നും പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് മന്തക്കാട് സ്വദേശിനി നികിത (29) ആണ് അറസ്റ്റിലായത്.

2023 ജൂൺ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മെഡിക്കൽ കോളേലെ ഡോക്ടറാണെന്ന് പറഞ്ഞാണ് നികിത പുറക്കാട് സ്വദേശിനിയുടെ വീട്ടിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വാടക വീട്ടിൽ താമസിക്കുന്നതെന്നായിരുന്നു നികിത പറഞ്ഞിരുന്നത്.

ഇതിനിടെ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും നികിത പലപ്പോഴായി പതിനൊന്ന് ലക്ഷം രൂപ വാങ്ങുകയും മുങ്ങുകയുമായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് നികിത അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply