ചെമ്മനാട് സ്വദേശിയായ മുഹമ്മദ് റിയാസിനെ കടലിൽ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും റിയാസിനെ കണ്ടെത്താനാവാത്തതിൽ സർക്കറിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ .മുഹമ്മദ് റിയാസിനെ കാണാതായത് മുതൽ ഇത് വരെയും സർക്കാരിന്റെ ഭാഗത്ത് നിന്നും അപകടകരമായ മൗന സമീപനമായിരുന്നു കാണാൻ സാധിച്ചതെന്നും കഴിഞ്ഞ ദിവസം നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ശേഷമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും പേരിനെങ്കിലും ചില നടപടികൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഒരു മനുഷ്യജീവന് വേണ്ടി ഉണർന്ന് പ്രവർത്തിക്കാൻ ഇത്തരത്തിൽ ഒരു പ്രതിഷേധം നടത്തേണ്ടി വന്നു എന്നത് തന്നെയാണ് ഈ വിഷയത്തിലെ സർക്കാരിന്റെ ഏറ്റവും വലിയ പരാജയമായി കണക്കാക്കുന്നത്. പ്രതിഷേധം ഉണ്ടായാൽ മാത്രമേ ഉണർന്ന് പ്രവർത്തിക്കകയുള്ളു എന്ന സർക്കാർ പ്രവണത തീർത്തും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘സർക്കാർ ഉണർന്ന് പ്രവർത്തിച്ചു എന്ന് പറയുമ്പോഴും ന്യുതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സർക്കാർ ഇപ്പോഴും തയാറായിട്ടില്ല. ഒരാൾ കടലിൽപെട്ട് മരണപ്പെടുകയാണെങ്കിൽ രണ്ട് ദിവസത്തിന് ശേഷം അയാളുടെ മൃതദേഹം വെള്ളത്തിൽ ഉയർന്ന് വരാനുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് മൃതദേഹം കണ്ടെത്താൻ ഇത് വരെ സർക്കാർ ചിന്തിച്ചിട്ട് പോലുമില്ല. അർജുന് വേണ്ടി തിരച്ചിൽ നടത്തിയ ഈശ്വർ മൽപ്പെയെ സംഭവസ്ഥലത്തിക്കാൻ റിയാസിനെ കാണാതായി അഞ്ച് ദിവസങ്ങൾ വേണ്ടി വന്നു എന്നതും, കൂടുതൽ തിരച്ചലിനായി നേവി സംഘത്തെ ആറാം ദിവസത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നടന്നതും മഞ്ചേശ്വേരം എംഎൽഎയായ എകെഎം അഷ്റഫിന്റെ ഇടപെടലാണ്. ഇത്തരത്തിലൊരു ഘട്ടത്തിൽ രാഷ്ട്രീയമായ വാദഗതികൾ പറയാൻ ആഗ്രഹിച്ചിരുന്നല്ലെങ്കിലും റിയാസ് വിഷയത്തിൽ സർക്കാർ സമീപനം തീർത്തും പ്രതിഷേധാർഹമാണ്.” അദ്ദേഹം പറഞ്ഞു.