‘എംപി എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു’റിയാസ് അപടകത്തിൽപെട്ട ദിവസംഉണ്ണിത്താൻ മണ്ഡലത്തിൽ സജീവം,എന്നിട്ടും തിരിഞ്ഞ് നോക്കിയില്ല,രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം

‘എംപി എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു’റിയാസ് അപടകത്തിൽപെട്ട ദിവസംഉണ്ണിത്താൻ മണ്ഡലത്തിൽ സജീവം,എന്നിട്ടും തിരിഞ്ഞ് നോക്കിയില്ല,രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം

കാസർകോട്: ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കടലിൽ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോൾ സർക്കാർ ഇടപെടൽ ചോദ്യം ചെയ്യപ്പെടവേ ചർച്ചയായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ അസാനിധ്യം. ഉണ്ണിത്താന്റെ മൂത്ത സഹോദരി 4 ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉണ്ണിത്താൻ തിരുവനന്തപുരത്തേക്ക് മടങ്ങുകയും സെപ്റ്റംബർ അഞ്ച് വരെ മണ്ഡലത്തിലെ എല്ലാ പരിപാടികളും ഉണ്ണിത്താൻ റദ്ധാക്കുകയും ചെയ്തിരുന്നു. എന്നാൽ സഹോദരി ഭർത്താവിന്റെ മരണത്തെ തുടർന്ന് ഉണ്ണിത്താൻ തിരുവന്തപുരത്തേക്ക് യാത്രതിരിക്കും മുമ്പേ റിയാസ് അപകടത്തിൽ പെടുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. റിയാസിനായി തിരച്ചിൽ നടത്തുന്ന സമയത്ത് ഉണ്ണിത്താൻ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ ഒരിക്കൽ പോലും ഉണ്ണിത്താൻ സംഭവസ്ഥലേത്തക്ക് തിരിഞ്ഞ് നോക്കുകയോ, റിയാസിന്റെ കുടുംബത്തെ സന്ദർശിക്കുകയോ ചെയ്തിട്ടില്ല.

റിയാസിനെ കണ്ടെത്താൻ സർക്കാരും സർക്കാർ സംവിധാങ്ങളും മടി കാണിക്കുന്നതിൽ നാട്ടുകാരും കുടുംബാംഗങ്ങളും ചൊവ്വാഴ്ച ചെമ്മനാടിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സർക്കാർ സംവിധാനങ്ങളിൽ ചില ഉണർവ് പ്രകടമായിട്ടുണ്ട്. സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മാത്രമാണ് ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റിൽ റിയാസിനെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

റിയാസിന്റെ അപകടവാർത്ത അറിഞ്ഞ ഉടൻ ജില്ലാ കലക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യ മന്ത്രി ശ്രീ പിണറായി വിജയനെയും, റവന്യു വകുപ്പ് മന്ത്രി ശ്രീ.രാജനെയും ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തതായി പ്രസ്തുത പോസ്റ്റിൽ ഉണ്ണിത്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും കാസർകോട് ഉണ്ടായിട്ടും സംഭവസ്ഥലത്ത് എത്താത്ത ഉണ്ണിത്താന്റെ നീക്കത്തിൽ പ്രാദേശികമായി പ്രതിഷേധം ഉയരുന്നുണ്ട്.സഹോദരി ഭർത്താവിന്റെ നിര്യാണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തായിരുന്നെന്ന് പ്രസ്തുത പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും സഹോദരി ഭർത്താവിന്റെ മരണത്തിന് മുമ്പേ റിയാസ് അപകടത്തിൽ പെട്ട കാര്യം പലരും ചൂണ്ടികാട്ടുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അർദ്ധരാത്രി വരെ ജനങ്ങളോട് ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാലക്കുന്ന് കിക്കോഫിൽ നടന്ന ചടങ്ങിൽ ഉണ്ണിത്താൻ രാത്രി ഏറെ വൈകിയും സമയം ചിലവിട്ടിരുന്നു. എന്നാൽ എംപി ആയതിന് ശേഷം ഉണ്ണിത്താൻ ജനങ്ങളെ മറന്നോ എന്ന ചോദ്യം ഇതോടെ ശക്തമാണ്.

റിയാസ് അപടകത്തിൽ പെട്ട സമയത്ത് മണ്ഡലത്തിൽ ഉണ്ടായിട്ടും സംഭവസ്ഥലത്ത് തിരിഞ്ഞ് നോക്കാത്ത എംപി, പ്രതിഷേധം ഉയർന്നപ്പോൾ ഇന്നലെ തിരക്ക് പിടിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് എട്ടുകാലി മമ്മുഞ്ഞ് ചമയാനുള്ള നീക്കമെന്നാണ് നാട്ടുകാരുടെ അടക്കം ആരോപണം. റിയാസിനെ കാണാതായ ആറു ദിവസങ്ങളിൽ ഇന്നലെ ഒഴിച്ച് ഒരൊറ്റ ദിവസത്തിലും റിയാസിനെ കുറിച്ച് ഉണ്ണിത്താൻ ഒരൊറ്റ പോസ്റ്റ് ഇട്ടിരുന്നില്ല. മറ്റു പോസ്റ്റുകൾ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പേജിൽ ഈ ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കൂടാതെ റിയാസിനെ തിരച്ചിലിനായി നേവിയുടെ സേവനമടക്കം ഉറപ്പാക്കിയത് മഞ്ചേശ്വേരം എംഎൽഎ എകെഎം അഷ്റഫാണ്. എന്നാൽ ഇതിനെ ഹൈജാക്ക് ചെയ്യാനാണ് ഉണ്ണിത്താൻ ശ്രമിക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.

Leave a Reply