പ്രഭുദേവ, സ്നേഹ, പ്രശാന്ത്, ലൈല, ജയറാം; വമ്പൻ താരനിരയുമായി വെങ്കിട്ട്‌ പ്രഭുവിന്റെ ദളപതി 68

പ്രഭുദേവ, സ്നേഹ, പ്രശാന്ത്, ലൈല, ജയറാം; വമ്പൻ താരനിരയുമായി വെങ്കിട്ട്‌ പ്രഭുവിന്റെ ദളപതി 68

ലിയോയുടെ ആരവങ്ങൾക്കിടയിൽ വിജയ്‌യുടെ അടുത്ത ചിത്രമായ ദളപതി 68ന്റെ വമ്പൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ വീഡിയോയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നുമുണ്ട്.
പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോ​ഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവർക്കൊപ്പം മലയാളത്തിന്റെ സ്വന്തം ജയറാമും സിനിമയ്‍യുടെ ഭാഗമാകുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ജയറാമും വിജയ്‍യും ഒരു സിനിമയിൽ ഒന്നിക്കുന്നത്. നേരത്തെ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം തുപ്പാക്കിയില്‍ ഹാസ്യ സ്വഭാവമുള്ള ഒരു കഥാപാത്രമായി ജയറാം അഭിനയിച്ചിരുന്നു.
സിനിമ സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കുമെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. ‘ഏതോ ഒരിടത്തെ അന്യഗ്രഹജീവി വന്ന് ഹീറോയെ അവരുടെ ലോകത്തേക്ക് തട്ടികൊണ്ടു പോയാലോ…? അവിടെ എന്തെല്ലാം നടക്കും…? ഇപ്പോൾ ഇവിടെ കാണിക്കുന്ന മാസ് എന്തുകൊണ്ട് ഒരു ഹീറോ, അവിടെ കാണിച്ചു കൂടാ… നമുക്ക് പറ്റുന്ന ബജറ്റിൽ ഒരു സയൻസ് ഫിക്ഷൻ ചിത്രം,’ എന്നാണ് വെങ്കട് പ്രഭ് പറഞ്ഞത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ദളപതി 68 നിര്‍മിക്കുന്നത്. വിജയ്‍യുടെ ബിഗില്‍ എന്ന ചിത്രവും നിര്‍മിച്ചത് ഇവരായിരുന്നു.

Leave a Reply