വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു:

കാസർകോട്: ചെങ്കള പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മയ്യത്ത് പരിപാലന ക്ലാസ് ഏറെ ശ്രദ്ധേയമായി. വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞടുത്ത സാമൂഹ്യ സേവന സന്നന്ധരായ 40 പേർ പരിപാടിയിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലാ വനിതാലീഗിന്റെ ജനറൽ സെക്രട്ടറി ഷറഫുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.പി. നസിമ ടീച്ചർ, ഷാഹിന സലീം ക്ലാസിന് നേതൃത്വം നൽകി..

മയ്യത്ത് പരിപാലനത്തിലും പാലിയേറ്റീവ് പരിചരണത്തിലും വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾ മഹത്വരമാണെന്നും അതിന് നേതൃത്വം കൊടുക്കാൻ വനിതകളെ സജ്ജരാക്കുന്നതിൽ ചെങ്കള പഞ്ചായത്ത് വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന ട്രഷറർ പി പി. നസീമ ടീച്ചറെയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശറഫുന്നിസ ടീച്ചറെയും ആദരിച്ചു.. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് മുഖ്യാതിഥിയായി . ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ,ബി.എം.എ ഖാദർ, വനിതാ ലീഗ് പ്രസിഡണ്ട് റാഷിദ തസ്നി, സെക്രട്ടറി സകീന പ്രസംഗിച്ചു.

.

.

Leave a Reply