അഞ്ചുലക്ഷം രൂപ സ്ത്രീധനം വേണം, ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി ഭർത്താവ്‌

അഞ്ചുലക്ഷം രൂപ സ്ത്രീധനം വേണം, ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി ഭർത്താവ്‌

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയിട്ടു. കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടാണ് രാകേഷ് കിര്‍ ഭാര്യ ഉഷയെ കിണറ്റില്‍ കെട്ടിത്തൂക്കിയിട്ടത്‌. അഞ്ചുലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് പറഞ്ഞാണ് പ്രതി ഭാര്യയെ കയറില്‍ കെട്ടി കിണറ്റിലിറക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഭാര്യയുടെ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു.

ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ ഉഷയുടെ ബന്ധുക്കള്‍ ഗ്രാമത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും യുവതിയെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, വിവാഹേതരബന്ധം ആരോപിച്ചാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചതെന്നും പ്രചാരമുണ്ട്‌.

കയറില്‍ തൂക്കി കിണറ്റിലിറക്കിയ ഭാര്യയെ ശരീരത്തിന്റെ പകുതിയോളം വെള്ളത്തില്‍ മുക്കിയാണ് പ്രതി ഉപദ്രവിച്ചത്. അരഭാഗത്തോളം വെള്ളത്തിലാഴ്ന്ന യുവതി ഭയന്ന് നിലവിളിക്കുന്നതും രക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ധ്യപ്രദേശിലെ നീമച്ച് സ്വദേശി രാകേഷ് കിര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്.

Leave a Reply