പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന കോടതിൽ തന്നെ മോഷണം. പൊന്നാനി അതിവേഗ പോക്സോ കോടതിയിലാണ് കവർച്ച പതിവാകുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് രൂപയാണ് മോഷണം പോയത്.
അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും കോടതി ജീവനക്കാരന്റെയും പണമാണ് മോഷ്ടിക്കപ്പെട്ടത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുഗുണയുടെ പഴ്സില്‍നിന്നാണ് 3,500 രൂപ മോഷണം പോയത്. ഇതോടെ കള്ളൻ കപ്പലിൽ തന്നെയാണോ എന്ന സംശയവും ശക്തമാവുകയാണ്.
കഴിഞ്ഞ ആഴ്ചയും സമാനമായി ഇതേ കോടതിയില്‍ മോഷണം നടന്നിരുന്നു. അന്ന് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിന്റെ എടിഎം കാര്‍ഡും പണവും ഉള്‍പ്പെടെയുള്ള പഴ്സാണ് മോഷണം പോയത്. അടുത്തിടെ മഞ്ചേരി ജില്ലാ കോടതി കെട്ടിടത്തിലും മോഷണം നടന്നിരുന്നു. പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണമാണ് കോടതിയിൽ നിന്നും മോഷണം പോയത്. എന്നാൽ ഇതിലൊന്നും ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല.