നിരവധി സിനിമകളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ കുണ്ടറ ജോണിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഇന്നലെ രാത്രിയാണ് ഹൃദായാഘാതത്തെെത്തുടർന്ന് നടൻ നമ്മെ വിട്ടു പിരിഞ്ഞത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമാജീവിതം തുടങ്ങിയത്. തൻറെ അഭിനയ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കുണ്ടറ ജോണിയുടെ വാക്കുകൾ, ‘ആ ഒരു സമയത്ത് ഏതാണ്ട് കൂടുതൽ ബലാത്സംഗ സീനുകൾ ചെയ്തത് ഞാനായിരുന്നു. കാരണമെന്താണെന്ന് വച്ചാൽ ആ ഒരു കാലഘട്ടത്തിൽ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമൻ രഘുവും ക്യാപ്റ്റൻ രാജുവുമൊക്കെ വരുന്നത്. അങ്കച്ചമയം എന്ന പടത്തിലെ ബലാത്സംഗ സീൻ ഏറെ വേദനിപ്പിച്ചു. ഞാനൊരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്. എട്ടൊൻപത് വയസുള്ള കുട്ടിയാണ്.
ഞാനൊരു സ്‌കൂളിന്റെ ഓണറൊക്കെയാണതിൽ, നാട്ടുപ്രമാണി. സ്‌കൂൾ വിട്ട് പിള്ളേർ നനഞ്ഞ് പോകുന്നു. അപ്പോൾ ഒരു കുട്ടിയോട് ഞാൻ വണ്ടിയിൽ കയറിക്കോളാൻ പറയുന്നു. പിന്നെ കാണിക്കുന്നത് അത് രക്തത്തിൽ കുളിച്ചുകിടക്കുന്നതായിട്ടാണ്. എട്ടൊൻപത് വയസുള്ള കുട്ടികളെയൊക്കെ നമ്മൾ ലാളിക്കുന്നതല്ലേ, അങ്ങനെയൊരു കുട്ടിയെ നമ്മൾ റേപ്പ് ചെയ്യുന്നതെങ്ങനെയാ ശരിയാകുന്നതെന്ന് അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു.
ആ സമയത്ത് ഗൾഫിലൊരു എഴുപത്തിയഞ്ച് വയസുള്ള സ്ത്രീയെ ആരോ റേപ്പ് ചെയ്തിരുന്നു. ഇക്കാര്യം സംവിധായകൻ എന്നോട് പറഞ്ഞു. കൂടാതെ എന്റെ ബ്രൂട്ടാലിറ്റി കാണിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സീൻ ഒഴിവാക്കാൻ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാൻ ഇത് വേണമെന്ന് പറഞ്ഞു’ കുണ്ടറ ജോണി വ്യക്തമാക്കി.
നടി സുഹാസിനിയെ റേപ്പ് ചെയ്യുന്ന സീനിനെ കുറിച്ചും നടൻ പറഞ്ഞിരുന്നു. ‘കൊടേക്കനാലിലെ ഒരു പാർക്കിൽ വച്ചാണ് ഞാൻ റേപ്പ് ചെയ്യുന്നത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴിൽ വലിയ താരവുമാണ്. ഞാൻ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്റ്റേഴ്‌സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലർ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും