കേരളോത്സവത്തിന്റെപ്രായ പരിധി എടുത്തു കളയണം;ചന്ദ്രഗിരി കലാ സമിതി.

കേരളോത്സവത്തിന്റെപ്രായ പരിധി എടുത്തു കളയണം;ചന്ദ്രഗിരി കലാ സമിതി.

കാസറഗോഡ് : ഇപ്പോൾ കേരളത്തിൽ നടന്നുവരുന്ന കേരളോത്സവത്തിൽ നടന്നു വരുന്ന കലാ കായിക മത്സരങ്ങൾ വിദ്യാർത്ഥി കൾക്കും, 40 വയസ്സ് വരെയുള്ള യുവാക്കൾക്കും മാത്രമാണ് നടന്നു വരുന്നത്. ഇത് യുവജനോത്സവമാണ്. 40 വയസ്സ് വരെയുള്ള വർക്ക് കലാ കായിക മത്സരങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചു വരുന്നുണ്ട്. 40 വയസ്സിനു മുകളിൽ ഉള്ളവർക്ക് എവിടെയും കാഴ്ചക്കാരായി നിൽക്കേണ്ടി വരുന്നു.
അത് കൊണ്ട് തന്നെ കേരളോത്സവത്തിന്റെ നിലവിളിലുള്ള മാന്വൽ പരിഷ്കാരിച്ചു 40 കഴിഞ്ഞവർക്കും മുഴുവൻമത്സര വിഭാഗങ്ങളിലും മത്സരിക്കാൻ
അവസരങ്ങൾ ഉണ്ടാക്കണമെന്ന് ചെമ്മനാട് പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ച ചന്ദ്രഗിരി കലാ സമിതി പ്രവർത്തകയോഗം കേരള സർക്കാറിനോട് പ്രമേയം മുഖേന ആവശ്യപ്പെട്ടു.

 യോഗം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം കലാഭവൻ രാജു ഉദ്ഘാടനം ചെയ്തു. സൈഫുദ്ധീൻ മാവുക്കോട് അധ്യക്ഷത വഹിച്ചു. എം. ഹനീഫ പ്രവർത്തനറിപ്പോർട്ടും, എസ്. വി. പ്രകാശൻ ഭാവിപരിപാടി കളും വിശദീകരിച്ചു.

 ചന്ദ്രഗിരി കലാസമിതിക്ക് ലോഗോ വരച്ചു തന്ന കെ. ജയരാജൻ മാടിക്കാലിനു ഗ്രാമ പഞ്ചായത്ത് അംഗം ടി. ജാനകിയും, ശാസ്ത്രമേളയിലെ പ്രതിഭ പി. അശ്വതിക്ക് ടി. ഗംഗാധരൻ ചെമ്മനാടും ഉപഹാരങ്ങൾ വിതരണം ചെയ്തു.

സമിതിയുടെ മെമ്പർഷിപ് വിതരണം ജീവകാരുണ്യ പ്രവർത്തകൻ അഹമ്മദ്‌ ഹാജിക്ക് നൽകി കലാഭവൻ രാജു ഉദ്ഘാടനം ചെയ്തു.
എ. നാരായണൻ നായർ, കെ. അനന്ദൻ, റഫീഖ് മണിയങ്ങാനം, രാജേഷ് ബേനൂർ, സതീശൻ പൊയ്യക്കോട്, കെ. ജയരാജൻ, എം. മണികണ്ഠൻ, സുബീഷ് വയലാം കുഴി, അഹമ്മദ്‌ ഹാജി, സിന്ധു ടി. വി. എന്നിവർ സംസാരിച്ചു.
എസ്. വി. അശോക് കുമാർ സ്വാഗതവും, ടി. മുരളീധരൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി :

എസ്. വി. പ്രകാശൻ
(പ്രസിഡന്റ്‌ )

വി.സരസ്വതി
സുബീഷ് വയലാംകുഴി
മുഹമ്മദ്‌ കോളിയടുക്കം
(വൈ. പ്രസിഡന്റ്‌മാർ )

എം. ഹനീഫ
(ജനറൽ സെക്രട്ടറി )

എം. മണികണ്ഠൻ
നാരായണൻ വടക്കിനിയ
സൈഫുദ്ധീൻ മാവ്ക്കോട്
( സെക്രട്ടറി മാർ )

ടി. മുരളീധരൻ
(ട്രഷറർ )

കെ. അനന്ദൻ കപ്പണയടുക്കം
കെ. സി. കൃഷ്ണൻ ചെമ്മനാട്
കെ. രാമചന്ദ്രൻ കുണ്ട
( ഓഡിറ്റർമാർ )

റഫീഖ് മണിയംങ്ങാനം
(ചീഫ് കോ -ഓഡി നേറ്റർ )

എസ്. വി. അശോക് കുമാർ
(കോ – ഓഡിനേറ്റർ )

ഡോ. ഉസ്താദ് ഹസ്സൻ ഭായ്
മധു ബേഡകം
( ഉപദേശ സമിതി അംഗങ്ങൾ )

ജീവകാരുണ്യ കൂട്ടായ്മ
നാടക വിഭാഗം
നൃത്ത സംഗീത വിഭാഗം
പ്രവാസി കൂട്ടായ്മ
എന്നിങ്ങനെ 4 സബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply