തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാൽ മറ്റു ജില്ലകളിലെ 1 മുതൽ പത്ത് വരെയുള്ള ക്ലാസുകൾ നാളെ അവധിയായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ,കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഉപജില്ലകളിലുമാണ് അവധി.