പാലക്കാട് യുവാക്കൾ മരിച്ചത് പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ പെട്ട്: മൃതദേഹം കണ്ടപ്പോഴുണ്ടായ പരിഭ്രമത്തിൽ കുഴിച്ചിട്ടതെന്ന്‌ സ്ഥലം ഉടമ

പാലക്കാട് യുവാക്കൾ മരിച്ചത് പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ പെട്ട്: മൃതദേഹം കണ്ടപ്പോഴുണ്ടായ പരിഭ്രമത്തിൽ കുഴിച്ചിട്ടതെന്ന്‌ സ്ഥലം ഉടമ

പാലക്കാട് കൊടുമ്പ് കരിങ്കപുള്ളിയിൽ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കട്ട് പണിക്ക് വച്ച വൈദ്യുതികെണിയിൽ നിന്നും ഷോക്കേറ്റാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലം ഉടമ പോലീസിനെ അറിയിച്ചു. മൃതദേഹം കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നും സ്ഥലം ഉടമയായ അനന്തൻ (52) പോലീസിന് മൊഴി നൽകി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊടുമ്പ് കരിങ്കപുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തുള്ള പാടത്ത് മൃതദേഹത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്. കൊട്ടേക്കാട് സ്വദേശി ഷിജിത്ത് (22), സുഹൃത്ത് പുതുശ്ശേരി സ്വദേശി സതീഷ് (22) എന്നിവരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് വേനോലിയിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായി സതീഷ്,ഷിജിത്ത് സുഹൃത്തുക്കളായ അജിത്ത്,അഭിൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസ് കേസടുത്തതിന് പിന്നാലെ നാല് പേരും സതീഷിന്റെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു, ഇന്നലെ പുലർച്ചെ പോലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് നാല് പേരും വീട്ടിൽ നിന്നും ഇറങ്ങി ഓടി. അജിത്തും, അഭിനും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കുമാണ് ഓടിയത്.

അജിത്തും,അഭിനും പിന്നീട് സ്ഥലത്ത് തിരിച്ചെത്തിയെങ്കിലും സതീഷിനെയും,ഷിജിത്തിനേയും കാണാതാവുകയായിരുന്നു. ഇരുവരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പാടത്ത് ഇളകിയ നിലയിൽ കണ്ടെത്തി. സംശയം തോന്നിയ പോലീസ് മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply