വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറി: കോളേജ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച്‌ യുവാവ്‌

വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറി: കോളേജ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച്‌ യുവാവ്‌

നാദാപുരം കല്ലാച്ചിയിൽ ആൺ സുഹൃത്തിന്റെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്. വാണിമേൽ പുതുക്കയം സ്വദേശിനിയായ പതിനേഴുകാരിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലാച്ചി പഴയ മാർക്കറ്റിലാണ് സംഭവം നടന്നത്.
മാർക്കറ്റിലെത്തിയ പെൺകുട്ടിയെ അർഷാദ് മൂന്ന് തവണ മുഖത്ത് അടിക്കുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആക്രമിയിൽ നിന്നും യുവതിയെ രക്ഷിച്ചത് . പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിനെ നാട്ടുകാർ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയും അർഷാദും നേരത്തെ പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന.

Leave a Reply