മലപ്പുറം പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് സംഭവം.
ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണപ്പെടുകയായിരുന്നു.
സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.