ബിജെപി നേതാവിന്റെ മരണം; ഭാര്യ അറസ്റ്റിൽ

ബിജെപി നേതാവിന്റെ മരണം; ഭാര്യ അറസ്റ്റിൽ

ബിജെപി നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തി ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ശനിയാഴ്ചയാണ് ബി.ജെ.പി പ്രാദേശിക നേതാവും ഭാരതീയ ജനത യുവജനമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിഷാന്ത് ഗാര്‍ഗിനെ (35) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് നിഷാന്തിന്റെ ഭാര്യ സോണിയയെ അറസ്റ്റ് ചെയ്തത്. നിഷാന്തിന്റെ സഹോദരൻ സഹോദരൻ ഗൗരവിന്റെ പരാതിയിലാണ് അറസ്റ്റ്.

നിശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണു ഭാര്യ സോണിയ ആദ്യം പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഷാന്ത് തന്നെ മര്‍ദ്ദിച്ചുവെന്നും സഹികെട്ടതിനാല്‍ പുലര്‍ച്ചെ മൂന്നോടെ താൻ അടുത്തുതന്നെയുള്ള സ്വന്തം വീട്ടിലേക്കു പോയെന്നും യുവതി പറയുന്നു. ആറരയ്ക്ക് മടങ്ങിവന്നപ്പോഴാണ് നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ചോരയില്‍ കുളിച്ച്‌ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടതെന്നും യുവതി പൊലീസിന് നല്‍കിയ വിശദീകരണം. ഈ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടപ്പോഴാണ് യുവതി കൊലപാതകം സമ്മതിച്ചത്.

Leave a Reply