10 രൂപ ചോദിച്ചതിന് മകനെ കഴുത്തറുത്ത്‌ കൊന്ന് പിതാവ്

10 രൂപ ചോദിച്ചതിന് മകനെ കഴുത്തറുത്ത്‌ കൊന്ന് പിതാവ്

10 രൂപ ചോദിച്ചതിന് 12 വയസുള്ള മകനെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ കരൈലിബാര്‍ ഗ്രാമത്തിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ മദ്യലഹരിയിലായിരുന്നു. 10 രൂപ തരണമെന്ന് കുട്ടി പിതാവായ ബിലേഷ് ഭൂയാനോട് ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് പിതാവും പറഞ്ഞു. തുടര്‍ന്ന് ഇരുവരും വഴക്കിട്ടുവെന്നും കുട്ടിയെ ഇയാള്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും ബഷിഷ്ത്‌നഗര്‍ പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് ഗുലാം സര്‍വാര്‍ പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു.

Leave a Reply