തെരുവ് നായ ആക്രമണം; കാസർകോട് രണ്ട് കുട്ടികൾക്ക് പരിക്ക്

തെരുവ് നായ ആക്രമണം; കാസർകോട് രണ്ട് കുട്ടികൾക്ക് പരിക്ക്

കാസർകോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഉക്കിനടുക്ക എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഐസ ഫാത്തിമ. പെര്‍ള സ്വദേശിയാണ് രണ്ടരവയസുകാരി മറിയം താലിയ. വീടിന്റെ സിറ്റ്‌ഔട്ടില്‍ വെച്ചാണ് മറിയം താലിയക്ക് നായയുടെ കടിയേറ്റത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ഐസ് ഫാത്തിമയെ നായ കടിച്ചത്.

രണ്ട് കുട്ടികള്‍ക്കും കാലിനാണ് കടിയേറ്റത്. ഇരവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply