14-കാരന്‍ മരിച്ചനിലയില്‍, മനംനൊന്ത് പിന്നാലെ അമ്മാവനും ജീവനൊടുക്കി

14-കാരന്‍ മരിച്ചനിലയില്‍, മനംനൊന്ത് പിന്നാലെ അമ്മാവനും ജീവനൊടുക്കി

സഹോദരിയുടെ മകന്‍ മരിച്ചതില്‍ മനംനൊന്ത് അമ്മാവന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പാച്ചല്ലൂര്‍ പാറവള ഐരയില്‍ പരേതരായ ഗിരീഷിന്റെയും സുജാതയുടെയും മകനായ രതീഷി(36)നെയാണ് വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
രതീഷിനൊപ്പം താമസിക്കുന്ന സഹോദരി സരിതയുടെ 14കാരനായ മകന്‍ സഞ്ജയ് സന്തോഷ് ഞായറാഴ്ച ഉച്ചയ്ക്ക് ഇതേ വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു.
സഞ്ജയ് സന്തോഷിന്റെ അച്ഛന്‍ വീടുവിട്ടു പോയതിനെത്തുടര്‍ന്ന് രതീഷായിരുന്നു കുട്ടിയെ സംരക്ഷിച്ചിരുന്നത്. സംഭവമറിഞ്ഞ് കോവളം പോലീസ് സ്ഥലത്തെത്തി രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു.
അവിവാഹിതനാണ് രതീഷ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടത്തറ മോക്ഷകവാടത്തില്‍ സംസ്‌കരിച്ചു. കോവളം പോലീസ് കേസെടുത്തു.

Leave a Reply