വ്യാജ ഐഡി കാർഡ്‌ നിർമാണം: 4 യൂത്ത്‌ കോൺഗ്രസുകാർ അറസ്റ്റിൽ

വ്യാജ ഐഡി കാർഡ്‌ നിർമാണം: 4 യൂത്ത്‌ കോൺഗ്രസുകാർ അറസ്റ്റിൽ

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകൻഅറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ് ഒടുവിലായി പിടിയിലായത്‌.കഴിഞ്ഞ ദിവസം പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. കെ.എസ്.യു അടൂർ മുൻ മണ്ഡലം പ്രസിഡന്റാണ് ഫെനി. ബിനിൽ കെ.എസ്.യു ഏഴംകുളം മുൻ മണ്ഡലം പ്രസിഡന്റാണ്.
വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രേഖാ നിർമാണം സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ മൊബൈലുകളിൽ നിന്നും ലാപ്‌ടോപ്പുകളിൽ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും സൂചനയുണ്ട്.
രാത്രി വൈകിയാണ് വികാസ് കൃഷ്ണനെ അറസ്റ്റ് ചെയ്തത്. അഭി വിക്രമിനെ പത്തനംതിട്ടയിൽ നിന്നും മറ്റു രണ്ടുപേരെ തിരുവനന്തപുരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply