വീറും വാശിയും സമാസമം:ഒടുവിൽ വിജയം ജാലിസിനൊപ്പം;ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ അങ്കത്തിൽമുസാഫിർ എഫ്സി രാമന്തളിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി162 ജാലിസ് മേൽപറമ്പ്

വീറും വാശിയും സമാസമം:ഒടുവിൽ വിജയം ജാലിസിനൊപ്പം;ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ അങ്കത്തിൽമുസാഫിർ എഫ്സി രാമന്തളിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി162 ജാലിസ് മേൽപറമ്പ്

കാസർകോട്: റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ആദ്യപോരാട്ടത്തിൽ വിജയം 162 ജാലിസ് മേൽപറമ്പിന്. തുടക്കം മുതൽ ഒടുക്കം വരെ വീറും വാശിയും നിറഞ്ഞ് നിന്ന പോരാട്ടത്തിൽ ഷൂട്ട്ഔട്ടിലൂടെയായിരുന്നു ജാലിസിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം 2-2 എന്ന സ്കോർലൈനിലെത്തിയതോടെ വിജയികളെ കണ്ടെത്താനായി മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്. പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4 എന്ന സ്കോർലൈനിലാണ് ജാലിസ് വിജയം സ്വന്തമാക്കിയത്.

സെവൻസ് ഫുട്ബോളിലെ രാജാവെന്ന വിശേഷണമുള്ള ഉസ്മാൻ ആഷിക് കളത്തിലിറങ്ങിയ പോരാട്ടം കൂടിയായിരുന്നു ഇത്. ജാലിസ് മേൽപറമ്പിന് വേണ്ടി ബൂട്ട്കെട്ടിയ ഉസ്മാൻ ആഷിക് മത്സരത്തിലൊടുനീളം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച ഉസ്മാൻ ആഷിക് ഒരു ഗോൾ നേടുകയും ചെയ്തു. നൈജീരിയൻ താരം പൂക്കിയാണ് നിശ്ചിത സമയത്തിൽ ജാലിസിന് വേണ്ടി ഗോളടിച്ച മറ്റൊരു താരം.

സെവൻസ് ഫുട്ബാളിൽ ഏറെ ശ്രാദ്ധേയരായ ആരാധകകൂട്ടമുള്ള ജാലീസ് ആരാധകർ ഇന്നും സ്റ്റേഡിയത്തിന്റെ ആവേശം മനോഹരമാക്കി. അതേ സമയം ക്ലബ് ചാംപ്യൻഷിപ്പിന്റെ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടുന്ന ഒഫൻസ് കിഴൂർ- അൽ മുതക്കമ്മൽ മൊഗ്രാൽ ബ്രദേഴ്സ് മത്സരത്തിലെ വിജയികളെ ജാലിസ് ക്വാർട്ടർ ഫൈനലിൽ നേരിടും. ഒക്ടോബർ 27 നാണ് ഈ ക്വാർട്ടർ പോരാട്ടം.