കൊച്ചി ഇൻഫോ പാർക്കിലെ ഉദ്യോഗസ്ഥനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് അറിഞ്ഞ് പരിസരവാസികളെല്ലാം ഞെട്ടി. ഉയർന്ന ജോലിയുള്ള ടെക്കിയിയെ പൊലീസ് പിടികൂടിയ കാരണം കേട്ടപ്പോൾ മൂക്കത്ത് വിരൽ വെച്ചു.വാടക വീട്ടില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷന് സമീപം താമസിച്ചിരുന്ന ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനില്‍ പ്രഗീതി (39) നെയാണ് ഹില്‍പ്പാലസ് ഇന്‍സ്പെക്ടര്‍ സമീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കഞ്ചാവ് ചെടികള്‍ കൂടാതെ ഏഴ് ഗ്രാം കഞ്ചാവും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സ്വന്തം ആവശ്യത്തിനായാണ് ഇയാൾ കഞ്ചാവ് വളർത്തിയത്ത് എന്നാണ് സൂചന.