തൊപ്പിക്കെതിരെ പരാതി കൊടുക്കാൻ കാരണമെന്ത്? മനസ്സ് തുറന്ന് തൊപ്പിക്കെതിരെ പരാതി നൽകിയയാൾ

തൊപ്പിക്കെതിരെ പരാതി കൊടുക്കാൻ കാരണമെന്ത്? മനസ്സ് തുറന്ന് തൊപ്പിക്കെതിരെ പരാതി നൽകിയയാൾ

കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ് തൊപ്പി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കണ്ണൂർ മാങ്ങാട് സ്വദേശി നിഹാദ്. വളാഞ്ചേരിയിൽ കട ഉദ്‌ഘാടനത്തിന് തൊപ്പി എത്തിയതോടെയാണ് തൊപ്പി കൂടുതൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ ഗതാഗത തടസ്സം ഉണ്ടാക്കിയതിനും അശ്‌ളീല പ്രയോഗങ്ങൾ നടത്തിയതിനും തൊപ്പിക്കെതിരെ പോലീസിൽ ഒരു പരാതി നൽകിയിരുന്നു. മുർഷിദുൾ ഹഖ് എന്ന യുവാവാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. ഇപ്പോഴിതാ തൊപ്പിക്കെതിരെ പരാതി നൽകാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മുർഷിദുൾ ഹഖ്.

തൊപ്പിയെ പോലുള്ള വ്ലോഗർമാർ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും ഇനിയും തൊപ്പിമാർ സമൂഹത്തിൽ ഉണ്ടാകരുത്, ഇയാൾ ലൈവിൽ അസഭ്യ വർമാണ് ചൊരിയുന്നത്. അതിനൊരു മാറ്റം വരാൻ വേണ്ടിയാണ് തൊപ്പിക്കെതിരെ പരാതി നൽകിയതെന്നും മുർഷിദുൾ ഹഖ് പറഞ്ഞു. ഇത്തരത്തിലൊരാളെ ഉദ്ഘാടനത്തിന് വിളിക്കുന്നതു തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ന്യൂസുകൾ തൊപ്പിയുടെ ഇന്റർവ്യൂ എടുക്കുന്നു. അത് ലക്ഷക്കണക്കിന് കുട്ടികളാണ് കണ്ടത്. ഇയാൾ ലൈവിൽ നിരന്തരമായി ലൈംഗിക ചേഷ്ഠകളും, തെറിപ്പാട്ടുകളും പറയുന്നു. അത്തരത്തിലുള്ളവരെ എതിർക്കണം. അതിൽ പൊതു സമൂഹം കൂടി ജാഗ്രത പാലിക്കണം. ഇയാളുടെ വലയിലുള്ളത് കൗമാരക്കാർ ആണ്. അവരെ വഴിതെറ്റിക്കുന്നതിൽ ഇയാൾ ഒരു പരിധി വരെ കാരണമായിട്ടുണ്ട്, വഴിതെറ്റിച്ചിട്ടുമുണ്ട്’. – മുർഷിദുൾ ഹഖ്

Leave a Reply