വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിഗ്‌ബോസ് താരം ഷിയാസ് കരീമിന് പൂർണ പിന്തുണയുമായി ഭാര്യ രഹ്ന രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് രഹ്ന ഷിയാസ് കരീമിന് പൂർണ പിന്തുണ അറിയിച്ചിരിക്കുന്നത്.
ഈ ബന്ധം ആർക്കും, ഒന്നിനും തകർക്കാനാവില്ലെന്ന് ഷിയാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രഹ്ന പറയുന്നു. മുറിയാത്ത സ്നേഹബന്ധമാണ് തമ്മിലെന്നും അന്നും ഇന്നും ഇനിയെന്നും ഒരുമിച്ചുണ്ടാകുമെന്നും രഹ്ന പറയുന്നു. സർവ്വ ശക്തനായ ദൈവത്തിന്റെയും കുടുംബത്തിന്റെയും അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നിക്കുന്നെന്നും ഷിയാസിനൊപ്പമുള്ള ചിത്രത്തിനൊപ്പം രഹ്ന കുറിച്ചു.
ഈ മാസം നാലാം തീയതിയാണ് ഷിയാസ് ദന്ത ഡോക്ടറായ രഹ്നയെ വിവാഹം ചെയ്തത്. വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അതേസമയം പീഡന പരാതിയിൽ ഷിയാസിനെതിരെ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെ മാധ്യമങ്ങൾ നൽകിയത് വ്യാജ വർത്തയാണെന്നും താനിപ്പോൾ ദുബായിൽ ആണെന്നും ജയിലിൽ അല്ലെന്നും പറഞ്ഞ് ഷിയാസ് കരീം സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു.