നാല് വയസുള്ള കുഞ്ഞിനെ ഉപയോഗിച്ച്‌ മയക്കുമരുന്ന്‌ കടത്ത്‌: ദമ്പതികൾ അറസ്റ്റിൽ

നാല് വയസുള്ള കുഞ്ഞിനെ ഉപയോഗിച്ച്‌ മയക്കുമരുന്ന്‌ കടത്ത്‌: ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് തോട്ടിൽപാലത്ത് മാരക മയക്ക് മരുന്നുമായി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര പതിയാക്കര സ്വദേശികളായ ജിതിൻ ബാബു (36) ഭാര്യ സ്റ്റെഫി (26) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് കടത്താൻ ശ്രമിച്ച 97 ഗ്രാം എംഡിഎംഎ പോലീസ് ഇവരുടെ കൈയ്യിൽ നിന്നും പിടികൂടി.
കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസ്പ് അംഗങ്ങളും തൊട്ടിൽപാലം സിഐ ഉണ്ണികൃഷ്ണനും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തോട്ടിൽപ്പാലത്ത് വെച്ച് ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്.
പോലീസിന് സംശയം തോന്നാതെ ഇരിക്കാൻ ദമ്പതികൾ കുട്ടിയുമായാണ് യാത്ര ചെയ്തിരുന്നത്. കോഴിക്കോടും വാടകരയിലുമായി വിൽപ്പന നടത്താൻ വേണ്ടി കൊണ്ടുവന്ന എംടിഎഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. നേരത്തേയും ഇവർ മയക്ക് മരുന്ന് കടത്തിയതായാണ് വിവരം.

Leave a Reply