അതീവ ഗ്ലാമറസ് ലുക്കിൽ നിമിഷ സജയൻ

അതീവ ഗ്ലാമറസ് ലുക്കിൽ നിമിഷ സജയൻ

സമൂഹമാധ്യമങ്ങളിൽ സജീവമായ നിമിഷ സജയൻ നിരവധി ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്‌. ചലച്ചിത്രതാരം സുരേഷ്‌ഗോപി തൃശൂരിൽ മത്സരിക്കുന്ന സമയത്ത് തൃശൂർ തരില്ല എന്ന് പറഞ്ഞ് നിമിഷ സജയൻ രംഗത്തെത്തിയിരുന്നു. തുടർന്ന് നിരവധി വിമർശനങ്ങൾക്കും താരം വിധേയയായിട്ടുണ്ട്.
ഇപ്പോഴിതാ നിമിഷ സജയൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്. മഞ്ഞ സാരിയും ചുവന്ന ബ്ലൗസും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നിമിഷ സജയൻ. നായാട്ട്,മാലിക്ക്,ഈട,ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷയ്ക്ക് കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര വാർഡ് ലഭിച്ചു.

Leave a Reply