പണം ചോദിച്ചതിന് ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ഭാര്യ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഭാര്യയുടെ പക്കലുള്ള പണത്തിന്‍റെ കണക്കാവശ്യപ്പെട്ട് ഭര്‍ത്താവാണ് വഴക്കിന് തുടക്കം കുറിച്ചത്.സഹോദരനൊപ്പം ബനാറസിൽ ഒരു കുൽഫി വണ്ടി നടത്തുകയായിരുന്നു ഭര്‍ത്താവ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി അയാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് കൃഷി ചെയ്ത് ഉണ്ടാക്കിയ 8 ക്വിന്‍റലോളം ഗോതമ്പ് തന്നോട് ചോദിക്കാതെ ഭാര്യ വിറ്റതായി അദ്ദേഹമറിഞ്ഞത്. തുടര്‍ന്ന് ഗോതമ്പ് വിറ്റതെന്തിനാണെന്നും വിറ്റ് കിട്ടിയ പണം എവിടെയെന്നും അയാള്‍ ഭാര്യയോട് തിരക്കി. എന്നാല്‍ മറുപടി പറയാന്‍ ഭാര്യ തയ്യാറാകാതിരുന്നതോടെ അയാള്‍ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.
ഇതില്‍ പ്രകോപിതയായ ഭാര്യ, ഭര്‍ത്താവിന്‍റെ കൈകാലുകള്‍ തുണി ഉപയോഗിച്ച് ബന്ധിച്ച ശേഷം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് ഇയാള്‍ ഭാര്യ തല്ലിയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. താനറിയാതെ ഗോതമ്പ് വിറ്റ പണത്തിന് പുറമേ ഭാര്യയ്ക്ക് ചെലവിനായി അയച്ച് കൊടുത്ത 32,000 രൂപയും ചോദിച്ചതിനാണ് ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതെന്ന് പോലീസ് പറയുന്നു..