വന്യമൃഗ ശല്യം കർഷകരുടെ വിളകൾക്കും ജീവനും സംരക്ഷണം നൽകണം:സ്വതന്ത്ര കർഷക സംഘം ഉദുമ മണ്ഡലം

വന്യമൃഗ ശല്യം കർഷകരുടെ വിളകൾക്കും ജീവനും സംരക്ഷണം നൽകണം:സ്വതന്ത്ര കർഷക സംഘം ഉദുമ മണ്ഡലം

ചട്ടംഞ്ചാൻ : വന്യ മൃഗങ്ങളുടെയും , വന്യജീവികളൂടെയും ശല്യങ്ങൾ കാരണം ഏക്കർ കണക്കിന് വിളകൾ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സഹചര്യത്തിൽ വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരവും, ജനങ്ങളുടെ ജീവന് സംരക്ഷണവും നൽകാൻ, സർക്കാർ അടിയന്തിരമായും നടപടി സ്വീകരിക്കണമെന്നും സ്വതന്ത്ര കർഷക സംഘം ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രാപകൽ മണ്ണിനോട് മല്ലടിച്ച് ഉണ്ടാക്കി കിട്ടുന്ന വിളകൾ വിലയിടിവ് മൂലം കർഷകർ നേട്ടോട്ടം ഓടികൊണ്ടിരിക്കുന്ന സഹാചര്യത്തിലാണ് കൂനിന്മേൽ കുരുമെന്ന പൊലെയാണ് വന്യജീവികളും വന്യ മൃഗങ്ങളും കൃഷിയിടങ്ങൾ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.
മനുഷ്യൻ്റെ ജീവന് പൊലും ഭീഷണി സൃഷ്ടിച്ച് പുലിയുടെയും കട്ടാനകളുടെയും ഭീതി മറ്റൊരു ഭാഗത്ത് നിലനിൽക്കുമ്പോഴും സർക്കാർ തലത്തിൽ ഇടപെടൽ നടത്താത് കർഷകരോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി കെ.ബി മുഹമദ് കുഞ്ഞി യോഗം ഉൽഘാടനം ചെയ്തു.
എ.പി ഹിസൈനാർ അധ്യക്ഷത വഹിച്ചു.
താജുദ്ദീൻ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു.
സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡണ്ട് ഇ.അബുബക്കർ ഇടനീർ മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് ബന്താട്, എം. എസ് ഷൂക്കൂർ,
അബ്ബാസ് കൊളച്ചപ്പ്, അഹമ്മദ് ഹാജി കോളിയടുക്കം, മുഹമ്മദ് കുഞ്ഞി പി.എം, മുഹമ്മദ് അഷ്റഫ്, അബ്ദുൽ റഹിമാൻ ഹാജി കല്ലിങ്കാൽ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, കെ.അബ്ബാസ് ഹാജി, ടി.വി മുഹമ്മദ് കുഞ്ഞി ഹാജി, എർമു പടിഞ്ഞാർ, കെ.സി ഹമീദ് കേരമൂല, യൂസഫ് പൊവ്വൽ റാഷിദ് കല്ലങ്കൈ, പി.എ അബ്ദുൾ ഹമീദ്, , അബ്ദുൽ കലാം സഹാദുള്ള ,
ബി.കെ ഹംസ ആലൂർ എന്നിവർ സംബന്ധിച്ചു.