തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിൻസി (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
തൃശൂർ കിഴക്കേകോട്ട ഉദയനഗർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റൽ മുറിയിലായിരുന്നു സംഭവം. ഈ മുറിയിൽ ഒരു വർഷമായി റിൻസി താമസിച്ചുവരികയാണ്. മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് റിൻസിയെ കണ്ടെത്തിയത്.
തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.