ആലപ്പുഴ: ഹരിപ്പാട് രാവിലെ നടക്കാൻ പോയ വീട്ടമ്മയുടെ മൃതദേഹം ഓടയില്‍. വെട്ടുവേനി സജീവ് ഭവനത്തില്‍അറുപത്തി മൂന്നു വയസ്സായ തങ്കമണി ആണ് മരിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഓടയുടെ വാർപ്പ് ഇടിഞ്ഞുവീണ നിലയിലായിരുന്നു. ഒരു കൈ മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു മൃതദേഹം.
പ്രഭാത നടത്തം കഴിഞ്ഞ് തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതെ വന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. തകര്‍ന്ന ഓടയില്‍ നിന്ന് കൈ മാത്രം പുറത്തേക്ക് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി.