ലണ്ടിനിലെ പഠനം ഉപേക്ഷിച്ച്‌ സാനിയ ഇയ്യപ്പൻ

ലണ്ടിനിലെ പഠനം ഉപേക്ഷിച്ച്‌ സാനിയ ഇയ്യപ്പൻ

ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തി നടി സാനിയ ഇയ്യപ്പൻ. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന കോഴ്സിനിടയിൽ പഠനത്തിന്റെ ദിനങ്ങളും കരാർ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മിൽ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ് ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ മൂന്ന് വർഷത്തെ ‘ആക്ടിങ് ആൻഡ്പെർഫോമൻസ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്. സെപ്റ്റംബറിൽ കോഴ്സ് ആരംഭിക്കുകയും ചെയ്തതാണ്. അതിനിടെയാണ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്കു തന്നെ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്.
“ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മിൽ ക്ലാഷായി. ലീവും ലഭിക്കാതെ ഇരിക്കുന്ന സാഹചര്യം വന്നു. അതുകൊണ്ട് ഗിയർ മാറ്റാൻ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചു വരുന്നു.” സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

Leave a Reply