ദേളി : മികച്ച മാർക്കോടെ എം ബി ബി എസ് പഠനം പൂർത്തീകരിച്ച ഡോക്ടർ ആയിഷ ഹന്നയ്ക്ക് ദേളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ അനുമോദനം. ദേളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം ആയിഷ ഹന്നയ്ക്ക് സ്‌നോഹപഹാരം നൽകി.മുൻപ്രസിഡന്റ് ഡി എ മുഹമ്മദ് കുഞ്ഞി, ജമാഅത്ത് ജനറൽ സെക്രട്ടറി ഷാനവാസ് കെഎം ദേളി, ട്രഷറർ അഹ്‌മദ്‌ലി ഉലൂജി, യു എ ഇ ദേളി ജമാഅത്ത് പ്രസിഡന്റ് മൊയ്‌ദീൻ കല്ലട്ര,അർഫാത്ത് അബ്ദുല്ല, ഫൈസൽ, താജുൽമുനീർ, ഉനൈസ്,ഹബീബ്,ഷാഹിദ്,അഷറഫ്, യൂസുഫ്,ഹനീഫ,മഹമൂദ് എന്നിവർ സംബന്ധിച്ചുദേളിയിലെ പൗരപ്രമുഖൻ ഡി എ മുഹമ്മദ് കുഞ്ഞിയുടെ പേരമകളാണ് ഡോ.ആയിഷ ഹന്ന.