‘പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കൽ സെക്രട്ടറി, അയാൾ പീഡിപ്പിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കിൽ ചാനലിന് തരാം’ -പാർട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിനിധികൾ

‘പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കൽ സെക്രട്ടറി, അയാൾ പീഡിപ്പിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കിൽ ചാനലിന് തരാം’ -പാർട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിനിധികൾ

കരുനാഗപ്പള്ളി: സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ സമ്മേളനത്തിൽ ഭാരവാഹികളായി ​തെരഞ്ഞെടുക്കപ്പെട്ടവർക്കെതി​െര ഗുരുതര ആരോപണങ്ങളുമായി സമ്മേളന പ്രതിനിധികൾ. പീഡനക്കേസ് പ്രതിയെ സി.പി.എം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നും ഇയാൾ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ തങ്ങളു​ടെ ​കൈകളിൽ ഉണ്ടെന്നും വേണമെങ്കിൽ ചാനലുകൾക്ക് നൽകാമെന്നും പാർട്ടി അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞു.

‘പെണ്ണുപിടിയനാ അയാൾ. അയാൾ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ചാനലുകൾക്ക് വേണമെങ്കിൽ തരാം. അയാളെ ഇപ്പോൾ ലോക്കൽ സെക്രട്ടറിയാക്കി. അയാൾ ആള് ശരിയല്ല’ -പ്രവർത്തകർ പറഞ്ഞു.

അതിനിടെ, സമ്മേളനത്തിൽ നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു. പീഡനക്കേസ് പ്രതിയെ ഭാരവാഹിയാക്കിയതിൽ പ്രതിഷേധിച്ചാണ് നീക്കം.

സംസ്ഥാന കമ്മിറ്റിയു​ടെ നിർദേശപ്രകാരമായിരുന്നു .പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാൽ തുടങ്ങിയവർ സമ്മേളനത്തിയത്. ഇവരെയാണ് പൂട്ടിയിട്ടത്. ഏറെ നേരത്തിന് ശേഷം ഇവരെ തുറന്നുവിട്ടെ​ങ്കിലും വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡിൽ തടഞ്ഞു.

വിഭാഗീയതയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ച സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ ലോക്കൽ സമ്മേളനമാണ് ഇന്ന് നടന്നത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കൽ സെക്രട്ടറിമാർ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

During the CPM party conference, the representatives made serious criticism

Leave a Reply