പള്ളിപ്പുഴ നൂറുൽ ഇസ്ലാം മദ്രസാ നവീകരണത്തിന് ഫണ്ട്‌ കൈമാറി:

പള്ളിപ്പുഴ നൂറുൽ ഇസ്ലാം മദ്രസാ നവീകരണത്തിന് ഫണ്ട്‌ കൈമാറി:

പള്ളിപ്പുഴ നൂറുൽ ഇസ്ലാം മദ്രസാ നവീകരണ ഫണ്ടിലേക്ക്‌ UAE KMCC പള്ളിപ്പുഴ ശാഖാ കമ്മിറ്റിയുടെ തുക കൈമാറി. (123700 രൂപ) ശാഖാ കമ്മിറ്റി പ്രസിഡന്റ്‌ അൻസാരി മഹ്‌മൂദ്, ജനറൽ സെക്രട്ടറി നൗഷാദ്‌ ഇബ്രാഹിം എന്നിവർ ചേർന്ന് ജമാഅത്ത്‌ പ്രസിഡന്റ്‌ പി. എ. ഇബ്രാഹിന്‌‌ കൈമാറി. പള്ളിപ്പുഴ ജമാഅത്ത്‌ സെക്രട്ടറി ബദറുദ്ധീൻ, പള്ളിക്കര പഞ്ചായത്ത്‌ മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ സിദ്ധീഖ്‌ പള്ളിപ്പുഴ, പള്ളിപ്പുഴ ശാഖാ മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ തായൽ മൂസ, സെക്രട്ടറി പി.എ. ഹമീദ്‌, പള്ളിപ്പുഴ ശാഖാ കെ.എം.സി.സി. ഒർഗനൈസിംഗ്‌ സെക്രട്ടറി ബഷീർ റഹ്‌മാൻ, ചീഫ്‌ കോ-ഓർഡിനേറ്റർ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സേവന രംഗത്ത് സ്തുതിർഹാർഹമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്ന യുഎഇ കെഎംസിസി പള്ളിപ്പുഴ ശാഖാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ചടങ്ങ് അഭിനന്ദിച്ചു. നാട്ടുകാർക്കും പ്രവാസികൾക്കുമായുള്ള തങ്ങളുടെ കൈ താങ് ഇനിയും തുടരുമെന്നും ചടങ്ങിൽ സംബന്ധിച്ച് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply