പുതുപ്പള്ളിയിൽ കോൺഗ്രസിന്റെ അവകാശ വാദത്തിന് പ്രസക്തിയില്ല;എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്

പുതുപ്പള്ളിയിൽ കോൺഗ്രസിന്റെ അവകാശ വാദത്തിന് പ്രസക്തിയില്ല;എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു സി പി എം . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്.

ഉമ്മൻ ചാണ്ടിയെന്ന സഹതാപ വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചു. 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു ജെയ്‌ക് .അതിനാൽ സി പി എമ്മിന്റെ പ്രതീക്ഷ വളരെ വലുതാണ്.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു.. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്‍റെ മാത്രമാണ് പരിഗണിച്ചത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. അതേസമയം കോണ്‍ഗ്രസും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയിരിക്കുന്ന പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇത്തവണ തോല്‍വിയുടെ കാര്യത്തിലുള്ള ഹാട്രിക് അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു.

Leave a Reply