സന്തോഷം പങ്കുവെച്ച്‌ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി

സന്തോഷം പങ്കുവെച്ച്‌ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി

സിനിമ കുടുംബമാണ്‌ കൃഷ്ണകുമണാറിന്റേത്‌. നടനും ഭാര്യയും മക്കളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെസജീവമാണ് . ഇവർക്ക് എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട് . ഇൻസ്റ്റാഗ്രാമിലും എല്ലാം വലിയ സജീവമാണ്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ആണ് ഇശാനി. താരം വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത് . ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇശാനി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആദ്യമൊക്കെ ചേച്ചി അഹാനയ്ക്ക് ഒപ്പമായിരുന്നു ഇശാനി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതിനു ശേഷമാണു ഇശാനി സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജ് തുടങ്ങിയത്.

ഇപ്പോഴിതാ താരം ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വൺ മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് ഇശാനി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു ഫോട്ടോഷൂട്ടിൽ കൂടിയാണ് താരം ഈ കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ചുമന്ന ഗൗൺ ധരിച്ച് ചുവപ്പ് നിറത്തിൽ ഉള്ള കേക്കും ആപ്പിലും കപ്പ് കേക്കും റോസാ പൂവും എല്ലാം വെച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. ചേച്ചി അഹാന കൃഷ്ണ ആണ് ഇഷാനിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിരവധി ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും എല്ലാം സിനിമയിൽ സജീവമാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനും ആരാദകർ ഏറെയാണ്. തന്റെ യൂട്യൂബ് ചാനലിൽ കൂടി സിന്ധു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അതിന്റെ നേട്ടമാണ്‌ ഇപ്പോൾ ആഘോഷിച്ചത്‌.

Leave a Reply