ആഢംബര ജീവിതം: ഉമ്മൻചാണ്ടിയുടെ മകൾക്ക്‌ പറയാനുള്ളത്‌.

ആഢംബര ജീവിതം: ഉമ്മൻചാണ്ടിയുടെ മകൾക്ക്‌ പറയാനുള്ളത്‌.

ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളിയിൽ വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മക്കളുടെ പേരിൽ വലിയ പ്രചരണം നടക്കുകയാണ്‌. ജനപ്രതിനിധി ആയ ഉമ്മ ചാണ്ടിയുടെ മക്കൾ ആഡംബര ജീവിതമാണ് നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയും മകൾ അച്ചു ഉമ്മന് എതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയാ.

സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറും കണ്ടന്റ് ക്രിയേറ്ററും ആയ അച്ചു ആഡംബര ജീവിതമാണ് നയിക്കുന്നത് എന്നു ആണ് ഇവർ പറയുന്നത്. ഒരു ചിത്രത്തിൽ അച്ചു ധരിക്കുന്ന ഒരു ബെൽറ്റിന്റെ വില ചൂണ്ടിക്കാട്ടിയാണ് ഇവർ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ഏകദേശം 45000 രൂപ വില വരുന്ന ബെൽറ്റ് ആണ് അച്ചു ധരിച്ചിരിക്കുന്നത് എന്ന് ഈ ബെൽറ്റിന്റെ വില ഗൂഗിൾ നോക്കി ആളുകൾ പറയുന്നു. ഇത്തരത്തിൽ ആഡംബര ജീവിതമാണ് ഒരു ജനപ്രതിനിധിയുടെ മകൾ നയിക്കുന്നത് എന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അച്ചു ഉമ്മൻ. തന്റെ ജോലി കണ്ടന്റ് ക്രിയേഷൻ ആണെന്നും 2021 ഡിസംബറിൽ ആണ് താൻ ഇത് തന്റെ പ്രഫഷൻ ആയി തിരഞ്ഞെടുത്തത് എന്നും അച്ചു പറയുന്നു.

അതിന്റെ ഭാഗമായി പല ബ്രാൻഡുകളുമായും എനിക്ക് സഹകരിക്കേണ്ടി വന്നിട്ടുണ്ട്. പല ബ്രാൻഡുകളും എനിക്ക് ഇൻട്രൊഡ്യൂസ് ചെയ്യേണ്ടി വരാറുണ്ട്. പലപ്പോഴും യാത്ര പോകുകയും ചെയ്യാറുണ്ട്. അതൊക്കെ എന്റെ ജോലിയുടെ ഭാഗമായിട്ടാണ്. എന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്. എന്റെ മക്കളും ഭർത്താവും എല്ലാം ഇതിനു സപ്പോർട്ടുമാണ്. എന്റെ വളർച്ചയ്ക്ക് വേണ്ടി ഒരിക്കൽ പോലും ഞാൻ എന്റെ പിതാവിനെ പേര് എവിടെയും ഉപയോഗിച്ചിട്ടില്ല. എന്റെ പ്രൊഫഷൻ തികച്ചും സുതാര്യമാണ് എന്നുമാണ് അച്ചു ഉമ്മൻ പറയുന്നത്

Leave a Reply