മാന്യമായി വസ്ത്രം ധരിക്കുന്നവരും പീഡനത്തിരയാകുന്നു, ഇതൊക്കെ സംഭവിക്കുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ട് ; ചലച്ചിത്രതാരം സാധിക വേണുഗോപാൽ

മാന്യമായി വസ്ത്രം ധരിക്കുന്നവരും പീഡനത്തിരയാകുന്നു, ഇതൊക്കെ സംഭവിക്കുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ട് ; ചലച്ചിത്രതാരം സാധിക വേണുഗോപാൽ

സീരിയലിലൂടെയും സിനിമയിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് സാധിക വേണുഗോപാൽ. പീഡനത്തിന് വസ്ത്രധാരണ രീതി ഒരു കാരണമാണെന്ന്‌ പറയുന്നവർക്ക്‌ ശക്തമായ മറുപടി നൽകിയിരിക്കുകയാണ്‌ സാധിക. ഓരോരുത്തരും ഇട്ടിരിക്കുന്ന വസ്ത്രമാണ് എല്ലാത്തിനും കാരണമെന്ന് പലരും പറയുന്നു. എന്നാൽ പലപ്പോഴും ഇത്തരം പീഡനത്തിനൊക്കെ ഇരയാകുന്നത് സാധാരണ പെൺകുട്ടികളാണ്. മോഡേൺ വസ്ത്രം ധരിച്ചുനടക്കുന്ന പെൺകുട്ടികൾ പീഡനത്തിനിരയാവുന്നത് കുറവാണ്. ജീൻസും ഷോട്സും പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ പീഡിപ്പിക്കപെടാറില്ല. അതുകൊണ്ട് വസ്ത്രം അതിനൊരു കാരണമല്ലെന്ന് താരം പറയുന്നു.

ആൾക്കാരുടെ ചിന്താഗതിയാണ് ഇതിനൊക്കെ കാരണം. എല്ലാം മറയ്ക്കുന്ന രീതിയിൽ മാന്യമായ വസ്ത്രം ധരിച്ചുപോകുന്ന പലരും ഇന്ന് പീഡനത്തിന് ഇരയാകുന്നു. പലർക്കും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അല്ലാതെ പെൺകുട്ടികളുടെ വസ്ത്രധാരണം കൊണ്ടല്ലെന്ന് താരം പറയുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക അറിയപ്പെട്ടു തുടങ്ങിയത്. നടിയും മോഡലും കൂടിയായ താരം പലപ്പോഴും നിരവധി ബോഡി ഷെമിങ്ങിനും ഇടയായിട്ടുണ്ട്. തനിക്കെതിരെയുള്ള അശ്ലീല കമന്റുകൾക്ക് ശക്തമായി മറുപടി കൊടുക്കാനും താരം മടിക്കാറില്ല

Leave a Reply