ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശരീര ഭാഗങ്ങളിൽ തോണ്ടലും തലോടലും നേരിടേണ്ടി വന്നിട്ടുണ്ട് നൈല ഉഷ പറയുന്നു

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശരീര ഭാഗങ്ങളിൽ തോണ്ടലും തലോടലും നേരിടേണ്ടി വന്നിട്ടുണ്ട് നൈല ഉഷ പറയുന്നു

മലയാളത്തിൽ വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധയമായ നടിയാണ് നൈല ഉഷ. സിനിമയിൽ മാത്രമല്ല അവതാരിക, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലും തന്റെതായ കൈയൊപ്പുകൾ പതിപ്പിച്ച ആളാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ്, കിങ്‌ ഓഫ്‌ കൊത്ത എന്നീ സിനിമകളിലൂടെ ഒരുപാട് ആരാധരെ സമ്പാദിച്ച താരം മനസ്സ് തുറക്കുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കവെച്ച കാര്യം ചർച്ചയാക്കുകയാണ്‌. മിക്ക സ്ത്രീകളും സമൂഹത്തിൽ ഒരുപാട് വെല്ലുവിളികൾ അനുഭവിക്കാറുണ്ടെന്നും അവരെ പോലെ കുട്ടികാലത്ത് തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നൈല ഉഷ തുറന്ന് പറയുകയാണ്.കുട്ടികാലത്ത് ബസിൽ യാത്ര ചെയ്യുമ്പോൾ ചിലരുടെ തലോടലും തോണ്ടലും സഹിക്കേണ്ടി വന്നിട്ടുണ്ടന്നും, റോഡിൽ കൂടി നടന്ന് പോകുമ്പോൾ കമന്റ്‌ അടികളും ചൂളം വിളികളും കേൾക്കേണ്ടി വന്നിട്ടും കേൾക്കാത്ത പോലെ പോകേണ്ട പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും നൈല തുറന്ന്‌ പറഞ്ഞു.

സമൂഹത്തിൽ എല്ലാം ഇടതും സ്ത്രീകൾക്ക് നേരെ ചൂഷണങ്ങൾ ഉണ്ടാകാറുണ്ടെന്നും തെറ്റ് ചെയ്യാൻ തോന്നിക്കുന്ന ചിന്തകൾ എല്ലാം മനുഷ്യരിലും ഉണ്ട് അത് കർശന നിയന്ത്രണങ്ങൾ വഴി ഒഴുവാക്കാൻ സാധിക്കുമെന്നും നൈല ഓർമപ്പെടുത്തി. കർശനമായ നിയമങ്ങൾ ഉണ്ടെങ്കിൽ പേടിക്കേണ്ടതില്ലന്നും അതിന് ഉദാഹരമാണ് ലക്ഷകണക്കിന് മലയാളികൾ ഉണ്ടായിട്ടും ദുബായിൽ സുരക്ഷിതത്വമെന്നും നൈല പറയുന്നു.

Leave a Reply