ഡല്‍ഹി മെട്രോയില്‍ യുവാവിനെ മര്‍ദ്ദിച്ച് ബോളിവുഡ് നടി ബോബി ഡാര്‍ലിങ്

ഡല്‍ഹി മെട്രോയില്‍ യുവാവിനെ മര്‍ദ്ദിച്ച് ബോളിവുഡ് നടി ബോബി ഡാര്‍ലിങ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് നടി ബോബി ഡാര്‍ലിങ് യുവാവിനെ മര്‍ദിക്കുന്ന വിഡിയോ. ഡല്‍ഹി മെട്രോയിലാണ് സംഭവമുണ്ടായത് എന്നാണ് വിവരം. സഹയാത്രികനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും യുവാവിനെ മര്‍ദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ദൃശ്യങ്ങള്‍.

കയ്യില്‍ ഒരു കിറ്റുമായാണ് ബോബി ഡാര്‍ലിങ്ങിനെ വിഡിയോയില്‍ കാണുന്നത്. യാത്രക്കാരനെ നടി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമാണ്. ഇവരുടെ തര്‍ക്കം മറ്റ് യാത്രക്കാര്‍ കണ്ടു നില്‍ക്കുകയാണ്.

ഇതു കണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരുടെ അടുത്തേയ്ക്ക് എത്തുന്നതും കാണാം. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ബോബി ഡാര്‍ലിങ് ഷോ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് നടി പ്രതികരിച്ചിട്ടില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ നടിയാണ് ബോബി ഡാര്‍ലിങ്. അനില്‍ കപൂര്‍ നായകനായ ഹിറ്റ് ചിത്രം ടാലിന്റെ ഡ്രസ് ഡിസൈനറായിട്ടാണ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ക്യാ കൂള്‍ ഹേ ഹം സിനിമയിലൂടെയാണ് ബോബി ഡാര്‍ലിങ് നടി എന്ന നിലയിലും പേരുകേട്ടത്. നാസര്‍, നവരസ, അപ്!ന സപ്!ന മണി മണി, സൂപ്പര്‍ മോഡല്‍, ഹസീ തോ ഫസീ, അപാര്‍ട്‌മെന്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Leave a Reply