സിപിഐ എം നേതാക്കളുടെ ഭാര്യമാരുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പിടിയിൽ

സിപിഐ എം നേതാക്കളുടെ ഭാര്യമാരുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പിടിയിൽ

സിപിഐ എം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺ​ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.
കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് കൂടിയാണ് പിടിയിലായ എബിൻ. പ്രതി ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചിട്ടുണ്ട്.
എ.എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമൃത പരാതി നൽകിയത്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയായ നേതാവിനെ പിടികൂടിയത്.

Leave a Reply