യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ മലവെട്ടം സ്വദേശി തീപ്പാതി എന്ന് വിളിക്കുന്ന ഉണ്ണിയേയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ഏറം മലവട്ടം സ്വദേശി മഞ്ജുവിനെയാണ് കഴിഞ്ഞദിവസം രാത്രി ഭർത്താവായ ഉണ്ണി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് ഗുരുതരമായി കുത്തേറ്റ മഞ്ജുവിനെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ലഹരിക്കടിമയായ ഉണ്ണി ഇതിന് മുബും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഭീഷണി മുഴക്കിയിട്ടുള്ളതായും നാട്ടുകാർ പറയുന്നു. മഞ്ജുവിന്റെ ബന്ധുവായ സ്ത്രീയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭാര്യയെ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ചൽ സിഐ കെജി ഗോകുമാർ, എസ്ഐ പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വം അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply