കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് അമിളി പറ്റി. സുധാകരന്‍റെ അറസ്റ്റിനെതിരെ റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ച് തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കാർ തടഞ്ഞു.
ഇന്നലെ രാത്രി ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ജംക്ഷനു സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നത്.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതിനിടയിൽ ദേശീയപാതയിലൂടെ പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നിൽ കൊടി വച്ച ഇന്നോവ കാറും എത്തിയത്.
വാഹനം കണ്ടപ്പോൾ ഏതോ മന്ത്രിയുടെ വാഹനമാണെന്നു ധരിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിർത്തിക്കുകയായിരുന്നു.കാറിനുള്ളിൽ നിന്നും പ്രതിപക്ഷ നേതാവ് ചിരിച്ച് കൊണ്ട് അഭിവാദ്യം ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് പ്രവർത്തകർക്ക് അബദ്ധം പറ്റിയത് മനസ്സിലായത്.