എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേക്ക് എത്തിയ പിണറായി സര്‍ക്കാര്‍ ഒടുവില്‍ ഓണത്തെയും ശരിയാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രര്‍ക്ക് മാത്രം കൊടുക്കുന്ന ഓണം കിറ്റ് വിതരണം പോലും കൃത്യമായി നല്‍കാതെ പാവങ്ങള്‍ ഓണം ഉണ്ണുന്നത് പോലും മുടക്കിയിരിക്കുകയാണ് .ആറുലക്ഷം പേര്‍ക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേര്‍ക്കും നിഷേധിച്ചത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയെ എടുത്തു കാണിക്കുന്നു. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ മാറിനിന്നതോടെ അവശ്യസാധനങ്ങള്‍ വാങ്ങാൻ സാധിക്കാതെ ജനങ്ങള്‍ വീട്ടിലിരിക്കുന്ന അവസ്ഥയായി. സപ്ലൈകോയില്‍ പോള്, സാധനങ്ങള്‍ ഒന്നും കിട്ടാനില്ല. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. പച്ചക്കറിക്ക് നിയന്ത്രണ വിധേയമല്ലാത്ത വിലക്കയറ്റം. വമ്ബിച്ച വിലക്കയറ്റം മാര്‍ക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. സര്‍ക്കാര്‍ കച്ചവടക്കാരെയും കര്‍ഷകരെയും പിന്നില്‍ നിന്നും കുത്തുകയായിരുന്നു.
ഓണം മാസാവസാനം വരുകയാണെങ്കില്‍ ശമ്ബളവും പെൻഷനും നല്‍കി പോരുന്ന പതിവും ഇത്തവണ സര്‍ക്കാര്‍ തെറ്റിച്ചു. സര്‍ക്കാര്‍ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് പൈതൃകങ്ങളോട് ഈ സര്‍ക്കാരിനുള്ള വിരോധം ഓണത്തോടും അവര്‍ പ്രകടിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.