അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം; പ്രഖ്യാപിച്ച് ഹിന്ദു സംഘടന

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം; പ്രഖ്യാപിച്ച് ഹിന്ദു സംഘടന

സംഘടന ചിത്രത്തിന്‍റെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. നേരത്തെ, വൃന്ദാവനിലെ ആശ്രമത്തിൽ സംസാരിക്കവെ ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ എതിർത്ത് സംസാരിച്ചിരുന്നു.

ആഗ്ര: ഏറെ വിവാദം സൃഷ്ടിച്ച ശേഷം റിലീസായ ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായ ‘ഓ മൈ ഗോഡ് 2’. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെയും ഹിന്ദു ആചാരത്തെയും അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ വൻപ്രേതിഷേധം നടത്തുകയാണ്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന് സംഘടന. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല മൂന്നോളം ഹിന്ദുത്വ സംഘടനകളുടെ രക്ഷിതാവായ ഇവര്‍ പറഞ്ഞു.

അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തില്‍ തിയേറ്ററിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

Leave a Reply